കീവ്: ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 75,000 സൈനികരെയെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രങ്ങളിൽ വന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് പരാമർശിക്കുന്നത്.
ആദ്യഘട്ടത്തിൽ ഉക്രൈനിൽ വിന്യസിക്കപ്പെട്ട റഷ്യൻ പട്ടാളക്കാരുടെ ഏതാണ്ട് പകുതിയോളം പേർ കൊല്ലപ്പെട്ടുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. റിപ്പോർട്ടിനെക്കുറിച്ച് വെറും തട്ടിപ്പെന്നു മാത്രമാണ് റഷ്യൻ ഭരണ കേന്ദ്രമായ ക്രെംലിൻ പ്രതികരിച്ചത്. എന്നാൽ, യുദ്ധം ആരംഭിച്ച ആദ്യനാളുകളിലല്ലാതെ, കൊല്ലപ്പെടുന്ന സൈനികരുടെ കണക്ക് റഷ്യ പുറത്തുവിട്ടിട്ടില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.
Also read: ‘തീ കൊണ്ട് കളിക്കരുത്’: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഷീ ജിൻപിംഗ്
ഫെബ്രുവരി 24 ആം തീയതിയാണ് റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചത്. ‘സ്പെഷ്യൽ മിലിട്ടറി ഓപ്പറേഷൻ’ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതിനെ വിശേഷിപ്പിച്ചത്. ഉക്രൈൻ ഒരു നാറ്റോ സൈനികത്താവളം ആകുന്നത് തടയുകയെന്നാണ് റഷ്യ ഈ ആക്രമണത്തിന് ന്യായീകരണമായി പറഞ്ഞത്.
Post Your Comments