Latest NewsNewsIndiaBusiness

വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി Ola: ജോലി തെറിക്കുക 1000 ത്തിലധികം പേർക്ക് ?

കൊൽക്കത്ത: ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൊബിലിറ്റി പ്ലാറ്റ്‌ഫോം ഒല. ചെലവ് ചുരുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാ​ഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് സൂചന. 500 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, അന്തിമ കണക്ക് ഏകദേശം 1,000 ൽ എത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

യൂസ്ഡ് കാര്‍ വില്‍പ്പനയ്ക്കുള്ള ഒല കാര്‍സ്, ക്വിക്ക് കൊമേഴ്‌സ് ബിസിനസ് ഒല ഡാഷ് എന്നിവയുടെ പ്രവര്‍ത്തനം കമ്പനി അടുത്തിടെ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം. ഒലയ്ക്ക് 1,000 -1100 ജീവനക്കാരോളം മൊബിലിറ്റി ബിസിനസില്‍ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മെയ് മാസം ഒല 1400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Also Read:‘തീ കൊണ്ട് കളിക്കരുത്’: തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നൽകി ഷീ ജിൻപിംഗ്

പിരിച്ചുവിടാൻ തീരുമാനിച്ചവരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു എക്സിക്യൂട്ടീവ് പറഞ്ഞു. ‘ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ആഗ്രഹിക്കുന്ന ജീവനക്കാരോട് വിവരം പറഞ്ഞിട്ടുണ്ട്. അവർ സ്വമേധയാ രാജിവെയ്ക്കുന്നു’ – ഒലയുടെ ഒരു എക്സിക്യൂട്ടീവ് വ്യക്തമാക്കി.

അതേസമയം, ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ഒന്നിലധികം ഗുണനിലവാര നിയന്ത്രണ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ് കമ്പനി. ഇതോടെ, ഒല അതിന്റെ കന്നി വാഹനമായ ഒല S1 പ്രോ വിൽക്കാൻ പാടുപെടുകയാണ്. പ്രതിദിനം 130-200 സ്കൂട്ടറുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്. വിൽപ്പനയിൽ ഇടിവുണ്ടായതിനെത്തുടർന്ന്, പ്രദേശാടിസ്ഥാനത്തിലുള്ള വിൽപ്പന ഏറ്റെടുക്കുന്നതിനായി കമ്പനിയുടെ ചില മുൻനിര എക്സിക്യൂട്ടീവുകളെ നിയമിച്ച് വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button