ബീജിങ്ങ്: തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. തായ്‌വാൻ വിഷയത്തിൽ ഇടപെടുന്നത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നാണ് അദ്ദേഹം ബൈഡന് മുന്നറിയിപ്പ് നൽകിയത്. സ്വതന്ത്ര രാഷ്ട്രമാകാനുള്ള തായ്‌വാന്റെ ശ്രമത്തെ തങ്ങൾ എതിർക്കുന്നുവെന്നും ഷീ ജിൻപിംഗ് പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡന്റുമായി ഒരു ഫോൺകോളിൽ സംസാരിക്കവേയാണ് ഷീയുടെ ഈ താക്കീത്. ‘ഏകീകൃത ചൈന’ എന്ന ചൈനീസ് നയത്തെ അമേരിക്കയും അംഗീകരിക്കണമെന്ന് ഷീ ആവശ്യപ്പെട്ടു. എന്നാൽ, തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ കാഴ്ചപ്പാടിനും നിലപാടിനും മാറ്റമില്ലെന്നാണ് ബൈഡൻ അറിയിച്ചത്.
Also read: ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദം: സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രതിസന്ധി
അതേസമയം, അമേരിക്ക നൽകിയ പിന്തുണയ്ക്ക് തായ്‌വാൻ നന്ദി പറഞ്ഞു. യുഎസുമായുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ഗാഢമാക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി തായ്‌വാൻ വ്യക്തമാക്കി. യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുന്നതിനെ ചൊല്ലിയാണ് ചൈനയുടെ ഈ പ്രതിഷേധം മുഴുവൻ. എന്നാൽ, നേരത്തേ നിശ്ചയിച്ച പരിപാടിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
Post Your Comments