കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി: ജാഗ്രതയോടെ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് ബോംബ് ഭീഷണി. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും തിരക്കേറിയ ഷോപ്പിംഗ് മാളുകളിലും സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. 9677501046 എന്ന മൊബൈൽ നമ്പർ നിന്നാണ് ഭീഷണി സന്ദേശം വന്നത്.

നീലഗിരി ജില്ലാ കലക്ടർക്കും മൂന്നാർ സബ് ഇൻസ്പെക്ടർക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
12 മണിക്കൂറിനുള്ളിൽ സ്ഫോടനം ഉണ്ടാകുമെന്നും ഭീഷണിയിൽ പറയുന്നു. ആക്രമണ ഭീഷണിയെ തുടർന്ന് കനത്ത ജാഗ്രത പുലർത്താൻ പോലീസ് അധികൃതർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

Also read: രാജസ്ഥാനിലെ മിഗ്-21 അപകടം: രണ്ട് പൈലറ്റുമാരും മരണമടഞ്ഞു
ഈ സാഹചര്യത്തിൽ ലോക്കൽ പോലീസും റെയിൽവേ പോലീസും രഹസ്യാന്വേഷണ ഏജൻസികളും കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിലും ജാഗ്രത പുലർത്താൻ അധികാരികളോടും സുരക്ഷാ ഉദ്യോഗസ്ഥരോടും പോലീസ് ആവശ്യപ്പെട്ടു.

Share
Leave a Comment