ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികളാണ് കുതിച്ചുയർന്നത്. സെൻസെക്സ് 1,041.47 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 56,857.79 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 1.73 ശതമാനം ഉയർന്ന് 16,929.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. കൂടാതെ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം
ഡോ. റെഡ്ഡീസ്, ഭാരതി എയർടെൽ, സൺ ഫാർമ, എൽ ആന്റ് ടി തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഇന്ന് നിഫ്റ്റി മിഡ്ക്യാപ് ഓഹരികൾ 0.84 ശതമാനവും സ്മാൾക്യാപ് ഓഹരികൾ 0.75 ശതമാനവുമാണ് ഉയർന്നത്.
Post Your Comments