CricketLatest NewsNewsSports

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയില്‍

ദുബായ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ നടക്കും. നേരത്തെ, യുഎഇ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സൂചന നൽകിയിരുന്നു. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇ തന്നെയാണ് ടൂര്‍ണമെന്‍റിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഏഷ്യാ കപ്പിന് വേദിയായി യുഎഇയും ഇന്ത്യയുമായിരുന്നു പരിഗണനയില്‍. ഇതില്‍ നിഷ്പക്ഷ വേദിയെന്ന നിലയിലും ഇന്ത്യയിലെ മണ്‍സൂണ്‍ കാലം കണക്കിലെടുത്തും മത്സരങ്ങള്‍ യുഎഇയില്‍വെച്ച് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പിന് വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്.

Read Also:- എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു, കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ധോണിയോട് ആവശ്യപ്പെട്ടു: രവി ശാസ്ത്രി

അടുത്ത മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ആരംഭിക്കും. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക് പോരാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button