ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ സാധ്യത. ഇതിന്റെ ഭാഗമായി ബാങ്കിന്റെ 40 ശതമാനത്തിൽ അധികം ഓഹരികൾ വാങ്ങാൻ സാമ്പത്തികേതര, നോൺ-റെഗുലേറ്റഡ് കമ്പനികൾക്ക് ആർബിഐ അനുമതി നൽകിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാരിന് 45.48 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിൽ ഉള്ളത്. കൂടാതെ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 49.24 ശതമാനം ഓഹരികളും ഉണ്ട്. ഇതിൽ കേന്ദ്ര സർക്കാരും എൽഐസിയും സംയുക്തമായി ചേർന്ന് 51 ശതമാനം മുതൽ 75 ശതമാനം വരെ ഓഹരികൾ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും റെഗുലേറ്റർ സ്ഥാപനങ്ങൾക്കും 40 ശതമാനം വരെ ഓഹരി വാങ്ങാൻ അനുമതി ഉണ്ടെങ്കിലും സാമ്പത്തികേതര സ്ഥാപനങ്ങൾക്കും നോൺ- റെഗുലേറ്റഡ് സ്ഥാപനങ്ങൾക്കും അനുമതിയുണ്ടായിരുന്നില്ല. സാമ്പത്തികേതര സ്ഥാപനങ്ങൾക്ക് 10 ശതമാനവും നോൺ- റെഗുലേറ്റഡ് സ്ഥാപനങ്ങൾക്ക് 15 ശതമാനവുമാണ് ഓഹരികൾ സ്വന്തമാക്കാൻ സാധിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് 40 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കാൻ ആർബിഐ അനുമതി നൽകുന്നത്.
Post Your Comments