Latest NewsNewsInternational

അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ കല്ലുകള്‍ രണ്ടര കിലോമീറ്റര്‍ ദൂരെ വരെ പതിച്ചു

സാകുറജിമ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാനിലെ ഏറ്റവും സജീവമായ സാകുറജിമ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലുള്ള ഈ അഗ്നിപര്‍വതം, ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.05 നാണ് പൊട്ടിയതെന്ന് ജാപ്പനീസ് മെറ്റിയോറജിക്കല്‍ ഏജന്‍സി (ജെഎംഎ) അറിയിച്ചു. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനത്തില്‍ കല്ലുകള്‍ രണ്ടര കിലോമീറ്റര്‍ ദൂരെ വരെ പതിച്ചു. ഇതുവരെ ആര്‍ക്കും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്‌നിപര്‍വതത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സെന്‍ഡായ് ആണവനിലയം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 2019ലെ സ്‌ഫോടന സമയത്ത് 5.5 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സാകുറജിമയില്‍ നിന്നുള്ള ചാരം തെറിച്ചിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ജപ്പാന്‍ .

നാഷണല്‍ ജിയോഗ്രാഫിക് റിപ്പോര്‍ട്ട് അനുസരിച്ച്, 450-ലധികം അഗ്‌നിപര്‍വതങ്ങളുള്ള ഭൂമിയിലെ 75% അഗ്‌നിപര്‍വതങ്ങളും പസഫിക് റിംഗ് ഓഫ് ഫയറിലാണ് സ്ഥിതി ചെയ്യുന്നത്. അഗ്‌നിപര്‍വതങ്ങള്‍ക്കൊപ്പം, ഏറ്റവും അക്രമാസക്തവും ഭീകരവുമായ ഭൂകമ്പ സംഭവങ്ങള്‍ ഉള്‍പ്പെടെ, ഗ്രഹത്തിന്റെ 90% ഭൂകമ്പങ്ങളും ഈ പാതയിലാണ് സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button