ഷാർജ: ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് നിർത്തിവച്ച് ഷാർജ. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് ഷാർജ നിർത്തിവെച്ചത്. ഫുജൈറ വഴി ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റൂട്ടുകളിലേക്കുള്ള സർവ്വീസ് ഗതാഗത അതോറിറ്റി നിർത്തിവച്ചു.
Read Also: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ്: വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ
വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ചില മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. അതേസമയം, ദുബായ്-ഫുജൈറ ബസ് സർവ്വീസും നിർത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിർത്തിവച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Post Your Comments