NewsLife StyleHealth & Fitness

പ്ലം കഴിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇതാണ്

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പ്ലം കഴിക്കുന്നത് നല്ലതാണ്

ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന പഴങ്ങളിലൊന്നാണ് പ്ലം. നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മഴക്കാലങ്ങളിൽ പ്ലം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്ലം കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ വരാൻ സാധ്യത കുറവാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, സോല്യുബിൾ ഫൈബർ അടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കും.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പ്ലം കഴിക്കുന്നത് നല്ലതാണ്. ഇതിലെ ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കൂടാതെ, ആരോഗ്യകരമായ രക്ത സമ്മർദ്ദം നിലനിർത്താനും പ്ലം ഉത്തമമാണ്. ഫ്ലവനോയിഡുകൾ ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

Also Read: ഉയർന്ന പ്രോട്ടീനിന്റെ അളവ് ശരീരത്തിന് ദോഷം ചെയ്യുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button