ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ തിരിതെളിയും. ചതുരംഗക്കളിയുടെ വിശ്വ മാമാങ്കം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ള വസ്ത്രവും ധരിച്ച തമ്പിയെന്ന കുതിരയെയാണ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്.
വൈകിട്ട് ആറുമണിക്ക്, ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ശില്പനഗരമെന്ന പ്രശസ്തിയാൽ പൈതൃക പട്ടികയിൽ ഇടംപിടിച്ച മഹാബലിപുരത്തെ ബീച്ച് റിസോർട്ടാണ് പ്രധാന വേദി.
Also read: അടുത്ത ഫ്ളാറ്റിലും 20 കോടി, 3 കിലോ സ്വർണ്ണം: അർപ്പിത മുഖർജി ചെറിയ മീനല്ല
ഇന്ത്യ ആദ്യമായാണ് ചെസ് ഒളിമ്പ്യാഡിൽ ആതിഥേയരാകുന്നത്. ഇത്തവണ 187 രാജ്യങ്ങളിൽനിന്നുള്ള ചെസ്സ് താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 343 ടീമുകളിലായി 1700
ലധികം കളിക്കാരാണ് ഒളിമ്പ്യാഡിൽ മാറ്റുരയ്ക്കുക. മത്സരങ്ങൾ 14 ദിവസം നീണ്ടു നിൽക്കും. പരിപാടികൾ ഗംഭീരമാക്കി നടത്താനും ഒന്നിനും കുറവ് വരാതിരിക്കാനും സൂക്ഷ്മ ശ്രദ്ധയോടെ സംഘാടകർ ഓടിനടക്കുകയാണ്.
Post Your Comments