ഒരുകാലത്ത് ഹോളിവുഡിന്റെ മുഖമായിരുന്ന താരമാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍. ദി മമ്മി, ജോര്‍ജ് ഓഫ് ദ് ജംഗിള്‍ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ലോകത്തിന്റെ തന്നെ മനം കവര്‍ന്നു. എന്നാലിപ്പോൾ അദ്ദേഹത്തിന്റെ രൂപം കണ്ടവർ ഞെട്ടിത്തരിച്ചു. 272 കിലോ ഭാരവുമായി ആണ് അദ്ദേഹം എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ രൂപമാറ്റം. രണ്ടായിരത്തിന്റെ പകുതിയോടെയാണ് ഒരു ലൈംഗിക ആരോപണത്തെ തുടർന്ന് ബ്രെന്‍ഡന്‍ ഹോളിവുഡില്‍ നിന്ന് അപ്രത്യക്ഷമായത്.
ഇപ്പോള്‍ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ദ് വെയ്ല്‍ എന്ന ചിത്രത്തിലൂടെയാണ് ബ്രെന്‍ഡന്‍ ഫ്രേസറിന്റെ രണ്ടാം വരവ്. വമ്പന്‍ മേക്കോവറിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 272 കിലോ ഭാരമുള്ള ആളായാണ് ബ്രെന്‍ഡന്‍ എത്തുന്നത്. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യന്‍, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ.
മദര്‍, ബ്ലാക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെന്‍ അരൊണൊഫ്സ്കി സംവിധാനം ചെയ്യുന്ന ചിത്രം 2022 വെനീസ് ചലച്ചിത്ര മേളയില്‍ ചിത്രം പ്രിമിയര്‍ ചെയ്യും. സ്ട്രെയ്ഞ്ചര്‍ തിങ്സിലെ മാകസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ സാഡി സിങ്ക് ആണ് സിനിമയില്‍ ബ്രെന്‍ഡന്റെ മകളായി എത്തുക. 1999ല്‍ പുറത്തിറങ്ങിയ മമ്മി സിനിമയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയ താരമാണ് ബ്രെന്‍ഡന്‍.
പിന്നീടിറങ്ങിയ രണ്ട് മമ്മി സീരീസ് സിനിമകളിലും ബ്രെന്‍ഡന്‍ തന്നെയായിരുന്നു നായകന്‍. എന്നാല്‍ രണ്ടായിരത്തിന്റെ അവസാനത്തോടെ അദ്ദേഹത്തെ ഹോളിവുഡില്‍നിന്നു ബ്ലാക് ലിസ്റ്റ് ചെയ്തു. 2003ല്‍ തനിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണമാണ് ഇതിന് കാരണമായി ബ്രെന്‍ഡന്‍ പറഞ്ഞത്. 2013ല്‍ റിലീസ് ചെയ്ത ബ്രേക്കൗട്ട് എന്ന സിനിമയിലാണ് ബ്രെന്‍ഡന്‍ അവസാനം നായകനായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നോ സഡണ്‍ മൂവ് എന്ന സിനിമയില്‍ സഹതാരമായി അഭിനയിച്ചിരുന്നു.
Post Your Comments