ഡൽഹി: അടുത്ത വർഷത്തെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. രജിസ്ട്രേഷൻ 2022 സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. ഐ.ഐ.ടി കാൺപുരാണ് ടെസ്റ്റ് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷക്ക് 29 പേപ്പറുകളാണുള്ളത്.
എയറോസ്പേസ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ജിയോമാറ്റിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, കെമിസ്ട്രി, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയാണ് പേപ്പറുകൾ. ഇവയിൽ രണ്ടെണ്ണം പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം.
എകെജി സെന്റര്‍ ആക്രമണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ തീരുമാനിച്ചു
മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡ് ഉൾപ്പെടെ 100 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, ഇടുക്കി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, ആലുവ-എറണാകുളം, തൃശൂർ, അങ്കമാലി, കോഴിക്കോട്, മലപ്പുറം, വടകര, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
യോഗ്യത: ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആർക്, ബി.എസ് റിസർച്, ഫാംഡി, എം.ബി.ബി.എസ്, എം.എസ് സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.എസ് സി, ബി.എ/ബി.എസ് സി/ബി.കോം. മൂന്നാം വർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
‘ഗേറ്റ് 2023’ ഹ്രസ്വവിജ്ഞാപനം http://gate.iitk.ac.inൽ ലഭ്യമാണ്. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തെ പ്രാബല്യമുണ്ട്. യോഗ്യത നേടുന്നവർക്ക് സ്കോളർഷിപ്പോടെ എം.ടെക് പഠനം നടത്താം. പ്രതിമാസം 12,400 രൂപയാണ് സ്കോളർഷിപ്പ്.
Post Your Comments