Latest NewsIndiaNewsTechnology

നിരോധിച്ച ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി വീണ്ടും പ്ലേ സ്റ്റോറിൽ, അന്വേഷണം ഊർജ്ജിതമാക്കും

കാംസ്കാനർ, ഷെയർ ഇറ്റ് എന്നീ ആപ്പുകൾ പേരിൽ രൂപമാറ്റം വരുത്തിയതിനുശേഷം പ്ലേ സ്റ്റോറിൽ എത്തിയിട്ടുണ്ട്

രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ വീണ്ടും തിരിച്ചെത്തുന്നു. നിസാര മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം നിരോധിത ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള ആപ്പുകൾ ചെറിയ മാറ്റങ്ങൾ വരുത്തിയതിനു ശേഷം തിരിച്ചെത്തിയതായി കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യ സുരക്ഷയെ മുൻനിർത്തിയാണ് 2020 ൽ പബ്ജി ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര ഐടി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. നിരോധിച്ചിട്ടും ഉപയോക്താക്കളിലേക്ക് ഇത്തരം ആപ്പുകൾ എങ്ങനെ എത്തുന്നു എന്ന കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കും. കൂടാതെ, നിരോധിച്ച ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പബ്ജി ഗെയിമുകൾ കളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Also Read: റഹീമുമായുള്ള ബന്ധം തകർന്നു: വീണ്ടും ഗേ വിവാഹത്തിനൊരുങ്ങി നിവേദ് ആന്റണി

നിലവിൽ, കാംസ്കാനർ, ഷെയർ ഇറ്റ് എന്നീ ആപ്പുകൾ പേരിൽ രൂപമാറ്റം വരുത്തിയതിനുശേഷം പ്ലേ സ്റ്റോറിൽ എത്തിയിട്ടുണ്ട്. ഷെയർ കരോ എന്ന പേരിലാണ് ഷെയർ ഇറ്റ് എത്തിയിരിക്കുന്നത്. അതേസമയം, ഷെയർ കരോ ആപ്പിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നിരോധിത ഷെയർ ഇറ്റ് വെബ്സൈറ്റിൽ തന്നെയാണ് ഉപയോക്താവ് എത്തിച്ചേരുന്നത്.

shortlink

Post Your Comments


Back to top button