Latest NewsNewsIndia

അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആണ് ഷാരൂഖ് പഠാനെയും കേസിലെ പ്രതികളായ മറ്റ് ആറ് പേരെയും പാര്‍പ്പിച്ചിട്ടുള്ളത്

മുംബൈ: നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളില്‍ മര്‍ദ്ദനം. സഹതടവുകാരാണ് പഠാനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആണ് ഷാരൂഖ് പഠാനെയും കേസിലെ പ്രതികളായ മറ്റ് ആറ് പേരെയും പാര്‍പ്പിച്ചിട്ടുള്ളത്.

Read Also: ഹോ​സ്റ്റ​ലു​ക​ളി​ൽ മോ​ഷ​ണം നടത്തുന്ന മൂന്നം​ഗ സംഘം പിടിയിൽ

ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ജയിലിലെ ബാരക്ക് നമ്പര്‍ ഏഴിലാണ് പഠാനെ പാര്‍പ്പിച്ചിട്ടുള്ളത്. ബാരക്ക് നമ്പര്‍ രണ്ടിലെ തടവുകാരാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് വിവരം. രാവിലെ ഇവരുമായി പഠാന്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മര്‍ദ്ദനത്തില്‍ പഠാന് കൈയ്ക്കും, കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഷാരൂഖ് പഠാനെ ആക്രമിച്ച കല്‍പേഷ് പട്ടേല്‍, ഹേമന്ത് മനേറിയ, അരവിന്ദ് യാദവ്, ശര്‍വണ്‍ അവാന്‍, സന്ദീപ് ജാദവ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവര്‍ക്കെതിരെ എന്‍എം ജോഷി മാര്‍ഗ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

shortlink

Post Your Comments


Back to top button