NewsBusiness

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ: സെപ്തംബറിൽ നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ ആയിരിക്കും നിരക്ക് വർദ്ധനവ് കൂടുതലായും ബാധിക്കുന്നത്

ആമസോൺ പ്രൈമിന്റെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരിക്കും നിരക്ക് വർദ്ധനവ് ഏർപ്പെടുത്തുക. അതേസമയം, വിവിധ രാജ്യങ്ങളിൽ വില വർദ്ധനവ് ഒരുപോലെ ആയിരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. സെപ്തംബർ മുതലാണ് നിരക്ക് വർദ്ധിക്കാൻ സാധ്യത.

ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ ആയിരിക്കും നിരക്ക് വർദ്ധനവ് കൂടുതലായും ബാധിക്കുന്നത്. ഫ്രാൻസിൽ പ്രതിവർഷം 69.90 യൂറോയും ഇറ്റലിയിലും സ്പെയിനിലും 49.90 യൂറോയും ആയിരിക്കും സബ്സ്ക്രിപ്ഷൻ നിരക്ക് ഈടാക്കുന്നത്.

Also Read: സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ, വിലയും സവിശേഷതയും അറിയാം

2021 ഒക്ടോബർ മാസം ആമസോൺ പ്രൈം ഇന്ത്യയിലെ നിരക്കുകൾ കൂട്ടിയിരുന്നു. അതിനാൽ, പുതുതായി നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഇന്ത്യയിൽ ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായാണ് ഉയർത്തിയത്. 1,499 രൂപയാണ് പ്രതിവർഷം സബ്സ്ക്രിപ്ഷൻ തുകയായി ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button