പാലക്കാട്: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിൽ സുൽത്താൻപേട്ട റോഡ് ഉപരോധിച്ചിരുന്നു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുണ്ടിന് തീപിടിച്ചു. തീ പടർന്നു പൊള്ളലേറ്റതോടെ ഇവർ വെപ്രാളത്തിൽ ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്കാണ്. ഇതിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. ഒടുവിൽ മുണ്ട് ഊരിയെറിഞ്ഞശേഷം രക്ഷനേടുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ പി.എസ്.വിബിനാണ് പൊള്ളലേറ്റത്. നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രങ്ങളിലും തീ പടർന്നു. സംഭവത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments