News

‘ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കും’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ക്യൂബന്‍ അംബാസഡര്‍

തിരുവനന്തപുരം: ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ആയിരുന്നു കൂടിക്കാഴ്ച. ചെഗുവേരയുടെ കാലം മുതൽ, അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ മേഖലയിലെ സഹകരണത്തില്‍ ക്യൂബയ്ക്ക് വലിയ അനുഭവ സമ്പത്തുണ്ടെന്ന് ക്യൂബന്‍ അംബാസിഡര്‍ വ്യക്തമാക്കി.

ജനറല്‍ മെഡിസിന്‍, സ്‌പെഷ്യാലിറ്റി മെഡിസിന്‍ എന്നീ രംഗങ്ങളിലും മെഡിക്കല്‍ ടെക്‌നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളിലും കേരളവുമായി സഹകരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു. ഇക്കാര്യത്തില്‍ കൂട്ടായ ഗവേഷണത്തിനുള്ള സാധ്യതയെപ്പറ്റിയും ചര്‍ച്ച നടന്നു.

അതിര്‍ത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന

ദാരിദ്ര്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡര്‍ അഭിനന്ദിച്ചു. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ക്യൂബന്‍ അംബാസിഡര്‍ വ്യക്തമാക്കി.

‘കായിക മേഖലയില്‍ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. നമ്മുടെ കായിക താരങ്ങളെ ക്യൂബന്‍ കോച്ചുകള്‍ പഠിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയില്‍ കൂടുല്‍ ചര്‍ച്ചകള്‍ നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും,’ മുഖ്യമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button