KeralaMollywoodLatest NewsNewsEntertainment

ഫഹദ് ഫാസിലിനു നല്ല നടനുള്ള അവാർഡ് നഷ്ടമായത് മേക്കപ്പ് മോശമായതുകൊണ്ടോ ? ജൂറി അംഗം പറയുന്നു

ആർട്ടിഫിഷ്യൽ മേക്കപ്പാണ് എന്ന ചില തർക്കങ്ങൾ ജൂറിയിലെ ചില പ്രതിനിധികൾ ഉന്നയിച്ചിരുന്നു

അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെന്നിന്ത്യൻ താരം സൂര്യ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അവസാന ഘട്ടം വരെ മത്സര രംഗത്ത് മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവർ ഉണ്ടായിരുന്നുവെന്ന് ജൂറി അംഗങ്ങളിൽ ഒരാളായ വിജി തമ്പി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാലിക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് ഫഹദ് കാഴ്ച വച്ചത്. ചിത്രത്തിലെ കഥാപാത്ര പൂർണ്ണതയ്ക്കായി നൽകിയ മേക്കപ്പ് മോശമായതുകൊണ്ട് ഏറ്റവും നല്ല നടനുള്ള അവാർഡ് കൊടുത്തില്ലെന്നു പറയാൻ കഴിയില്ലെന്ന് വിജി തമ്പി പറയുന്നു.

read also: ‘ആത്മനിർഭർ ഭാരത്’: 29,000 കോടി രൂപയുടെ ആയുധ സംഭരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

‘ മേക്കപ്പ് മോശമായതുകൊണ്ട് ഏറ്റവും നല്ല നടനുള്ള അവാർഡ് കൊടുത്തില്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ഫഹദ് ഫാസിൽ മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ്. അത് ഏറെ സിനിമകളിൽ അദ്ദേഹം തെളിയിച്ചതാണ്. പക്ഷേ സൂര്യയുടെയും അജയ്‍യുടെയും പ്രകടനം ഏറ്റവും മികച്ചതായതുകൊണ്ടാണ് ഫഹദ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവരൊക്കെ മാറ്റിനിർത്തപ്പെട്ടത്. മറ്റൊരു കാര്യം, ഒരു നടൻ കഥാപാത്രമായി മാറുമ്പോൾ അതിന്റെ പൂർണതയ്ക്കായി എല്ലാ ഘടകങ്ങളും ഒത്തുവരണം. പ്രായവ്യത്യാസമൊക്കെ കാണിക്കുമ്പോൾ മേക്കപ്പ് പിഴച്ചാൽ അയാൾ പ്രായമുള്ളതായി തോന്നില്ല. അത് മേക്കപ്പ്മാന്റെ മാത്രം ജോലിയല്ല. താൻ ആ കഥാപാത്രമായി മാറിയിട്ടുണ്ടോ എന്നത് നടൻ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണ്. നടൻ എല്ലാം കൊണ്ടും ആ കഥാപാത്രമായി മാറണം. മാലിക്കിലെ ഫഹദിന്റെ പ്രകടനം നോക്കിയപ്പോൾ അങ്ങനെ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ആർട്ടിഫിഷ്യൽ മേക്കപ്പാണ് എന്ന ചില തർക്കങ്ങൾ ജൂറിയിലെ ചില പ്രതിനിധികൾ ഉന്നയിച്ചിരുന്നു. മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോൾ അങ്ങനെയുള്ള ചർച്ചകൾ പതിവാണ്, എന്നുകരുതി അതുകാരണമാണ് അവാർഡ് കൊടുക്കാത്തത് എന്ന് പറയാൻ കഴിയില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button