കോവളം: ഒന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ജാർഖണ്ഡിലെ ബെഗാംഗഞ്ച് സ്വദേശി നിരഞ്ചൻ സ്വർണ്ണകർ (34) ആണ് നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ഉച്ചക്കട ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെ ഉച്ചക്കട ഭാഗത്ത് നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു മൊബൈൽ ഫോണും 10500 രൂപയും കണ്ടെടുത്തതായി എക്സൈസ് അധികൃതർ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലാണ് ഇയാളുടെ കഞ്ചാവ് വിതരണമെന്ന് അധികൃതർ പറഞ്ഞു.
Read Also : ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞ ഭാഗത്ത് ചോർച്ച
എക്സൈസ് ഇൻസ്പെക്ടർ എൽ.ആർ. അജീഷ്, പ്രിവന്റീവ് ഓഫീസർ സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, ടോണി, അനീഷ്, അഖിൽ, ആതിര, ജീന എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments