ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി..
വ്യായാമം
ദഹന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്ക്വാറ്റ്, കോണി പടികൾ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബറിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഫൈബർ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ച ഇലക്കറികളും ഉൾപ്പെടുത്തുക.
Read Also:- ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഉറക്കം
ദഹന പ്രശ്നങ്ങൾ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.
Post Your Comments