ജമ്മു കശ്മീർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. പ്രത്യേക പി.എം.എൽ.എ കോടതി പരാതി പരിഗണിക്കുകയും പ്രതികൾക്ക് ഓഗസ്റ്റ് 27ന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടേതുൾപ്പെടെ വിവിധ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തും, അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വിശദീകരണം നൽകാതെ പണം പിൻവലിച്ചും ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാതായി
ജെ.കെ.സി.എയുടെ ആറ് ഭാരവാഹികൾക്കെതിരെ 2018ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇത്തരത്തിൽ കുറ്റാരോപിതർ 43.69 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി.
Post Your Comments