ആലപ്പുഴ: കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നിയമനത്തിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലായി ചുമതല വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം ബഷീര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: പ്രായപൂർത്തിയാകാത്ത ആറ് പേർക്കെതിരെ കേസ്
‘സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലായി ചുമതല വഹിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചുമതല കൊടുത്തിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമിന്റെ നിയമനത്തില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല. ബഷീറിന്റെ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ശക്തമായ നടപടികള്‍ തന്നെയാണ് സ്വീകരിച്ചത്’- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments