KollamLatest NewsKeralaNattuvarthaNews

ബ​സും ബൈ​ക്കും കൂ​ട്ടി​യി​ച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു

വെ​ളി​യം ഇ​ട​യ​ല​ഴി​കം പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര​യി​ല്‍ അ​രു​ണ്‍ (25) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ല്‍: സ്വ​കാ​ര്യ ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. വെ​ളി​യം ഇ​ട​യ​ല​ഴി​കം പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര​യി​ല്‍ അ​രു​ണ്‍ (25) ആ​ണ് മ​രി​ച്ച​ത്.

അ​ഞ്ച​ല്‍​ ആ​യൂ​ര്‍ പാ​ത​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അപകടം നടന്നത്. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന വെ​ളി​യം സ്വ​ദേ​ശി മ​നോ​ജ് എ​ന്ന​യാ​ളെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​യൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മെസ്സേജിനെച്ചൊല്ലി മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ബൈ​ക്ക് ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും അ​ഞ്ച​ലി​ലു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെങ്കിലും അ​രു​ണിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഇ​രു വാ​ഹ​ന​ങ്ങ​ളും വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button