മൂന്നാര്‍: മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയിലായി. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇവരെ പിടികൂടിയത്.
രഹാന ഹുസൈന് ഫറൂക്കാ(47)ണ് പിടിയിലായത്. ഇവരില്‍ നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു. മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്ക്കെത്തിയ ഇവര്‍ മടങ്ങുന്ന ദിവസം, കൂടെയുള്ളവരറിയാതെ മോഷണം നടത്തുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. അതിസമ്പന്ന കുടുംബാംഗമാണ് രഹാന.
ജൂലായ് 16-നാണ് ജി.എച്ച്. റോഡിലെ ഐഡിയല്‍ ജൂവലറിയില്‍നിന്നും സ്വര്‍ണം കവര്‍ന്നത്.
Post Your Comments