രാജ്യം കോവിഡ് നിന്നും കരകയറാൻ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേൽക്കുന്നു. കണ്ടെയ്നർ ക്ഷാമം നിലനിൽക്കുന്നിതാൽ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ തേയില കയറ്റുമതി 241.34 മില്യൺ കിലോഗ്രാം ആയിരുന്നു. എന്നാൽ, 2021-22 സാമ്പത്തിക വർഷത്തിൽ തേയില കയറ്റുമതി 200.79 മില്യൺ കിലോഗ്രാമായി ചുരുങ്ങിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 83.49 മില്യൺ കിലോഗ്രാമാണ് കയറ്റുമതി. 2,116.75 കോടി രൂപയായിരുന്നു മൂല്യം. അതേസമയം, മുൻവർഷം ഇതേ കാലയളവിൽ കയറ്റുമതി മൂല്യം 2,036.37 കോടി ഡോളറും അളവ് 77.26 മില്യൺ കിലോഗ്രാമും ആയിരുന്നു. ഇവ താരതമ്യം ചെയ്യുമ്പോൾ, ഇക്കുറി അളവിൽ 8.06 ശതമാനം വളർച്ചയും മൂല്യത്തിൽ 3.94 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾ തേയില കയറ്റുമതി രംഗത്ത് നേരിയ ആശ്വാസം നൽകുന്നുണ്ട്.
Also Read: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രധാന പ്രതിയെ പോലീസ് പിടികൂടി
Post Your Comments