Latest NewsKerala

സിപിഎം പ്രവർത്തകരുടെ ആക്രമണം: മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് പാനുണ്ടയിൽ മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകരിൽ ഒരാൾ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷാണ് മരിച്ചത്. ജിംനേഷിന്റെ അനുജനും മർദ്ദനമേറ്റിരുന്നു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ് ഉള്ളത്. എന്നാൽ, മർദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചത്. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന.

ഗുരുദക്ഷിണയും കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വയംസേവകരെ ഇന്നലെയാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ എ.ആദർശ്, പി.വി ജിഷ്ണു, ടി.അക്ഷയ്, കെ.പി ആദർശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിജെപി നേതാക്കൾ സിപിഎമ്മിനെതിരെ ശക്തമായി പ്രതിഷേധിച്ചു. അക്രമങ്ങൾ തുടർക്കഥയാകുകയാണെന്ന് ഇവർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button