താരനും മുടി കൊഴിച്ചിലും ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇത്തരത്തിൽ താരനെ നിയന്ത്രിച്ച് മുടി വളർച്ച കൂട്ടാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.
ആര്യവേപ്പിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. കൂടാതെ, മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയാനും ആര്യവേപ്പ് സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത മാർഗ്ഗമാണ് ആര്യവേപ്പില.
Also Read: 5 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയിലെ റോഡുകൾക്കായി ഇന്ത്യ ചെലവഴിച്ചത് 15,000 കോടി: കേന്ദ്രം
ഉലുവ നന്നായി കുതിർത്തതിനു ശേഷം കറിവേപ്പില ചേർത്ത് അരയ്ക്കുക. ഈ ഹെയർ പാക്ക് തലയിൽ നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുടി കൊഴിച്ചിൽ തടയുന്നതിനോടൊപ്പം അകാലനര ഒഴിവാക്കാനും ഈ ഹെയർ പാക്ക് സഹായിക്കും.
Post Your Comments