CinemaLatest NewsNewsEntertainment

ഇരുവശത്തും സൂപ്പർ നായികമാർ, ആഡംബരകാർ, ബുള്ളറ്റ് റാലി: പുതുമുഖ നായകന് കൊച്ചിയിൽ വൻ വരവേൽപ്പ്

ലെജൻഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ശരവണൻ അരുൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്

കൊച്ചി: അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകനു കൊച്ചി വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. ഇരുവശത്തും സൂപ്പർ നായികമാരും പൂമാലയും ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ ഉള്ള വെള്ള ടീഷർട്ട് ധരിച്ച യുവാക്കളും അണിനിരന്നാണ് ചില്ലറ വ്യാപാര മേഖലയിൽ തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനായ ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണനു ഗംഭീര വരവേൽപ്പ് നൽകിയത്.

read also: ‘ഭാഷാ പഠനത്തിലൂടെയും സംസ്‌കാരത്തിലൂടെയുമുള്ള ചൈനീസ് സ്വാധീനത്തെ തടയും’: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി

ലെജൻഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ശരവണൻ അരുൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്. നടി ലക്ഷ്മി റായ് അടക്കമുള്ളവർ താരത്തിനൊപ്പമുണ്ട്. അമ്പത്തിരണ്ടുകാരനായ ശരവണന്റെ അരങ്ങേറ്റ ചിത്രമാണ് ‘ദ് ലെജൻഡ്’.

നായികയായി നടിയും മോഡലും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേലയും മോഡൽ ഗീതിക തിവാരിയും എത്തുന്നു. സുമൻ വില്ലനായി എത്തുന്ന ചിത്രത്തിൽ ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിവരുമുണ്ട്. മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നു കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button