Latest NewsIndiaNews

ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ

ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് കുറഞ്ഞ സമയം കൊണ്ട് വൈറലായത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് കുറഞ്ഞ സമയം കൊണ്ട് വൈറലായത്. അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് അവര്‍ തന്റെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

വളരെ സൗമ്യമായ ശബ്ദത്തില്‍ എന്നാല്‍ ഗൗരവം ഒട്ടും ചോരാതെ ഓരോ കാര്യങ്ങളും എണ്ണി എണ്ണിയായിരുന്നു പ്രഥമവനിതയുടെ ആദ്യ പ്രസംഗം.

Read Also:യുഎസ് സ്പീക്കറുടെ തായ്‌വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന

1 സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം നിറവേറ്റും

സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രയത്നിക്കും.

2 പ്രഥമ പരിഗണന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും

തന്റെ പ്രഥമ പരിഗണന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണെന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ‘ഞാന്‍ യുവാക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ ഭാവിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക. രാഷ്ട്രപതി എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്’.

3 പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, അവരുടെ ശബ്ദമാകും.

ദരിദ്രര്‍, ദളിതര്‍, വനവാസികള്‍, പിന്നോക്ക വിഭാഗക്കാര്‍ എന്നിങ്ങനെ വര്‍ഷങ്ങളായി വികസനം എത്താത്ത ജനവിഭാഗങ്ങള്‍ അവരുടെ പ്രതിനിധിയായി തന്നെ കാണുന്നത് സംതൃപ്തി നല്‍കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

4 ജനാധിപത്യത്തിന്റെ ശക്തി ഉയര്‍ത്തി പിടിക്കും

തന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഉയര്‍ത്തിപ്പിടിക്കും.

5 മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ട് പോകാന്‍ ശ്രമിക്കും

മഹാത്മാ ഗാന്ധി നല്‍കിയ പാഠങ്ങള്‍ മുന്നോട്ടുള്ള ഓരോ ചുവട് വെയ്പ്പിനും പ്രചോദനമാണ് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിലൂടെ മുന്നോട്ട് പോകും..

ഇന്ന് രാവിലെ 10.15 ഓടെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ചാണ് ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവരടക്കം പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button