Latest NewsNewsBusiness

പാചക വാതക സബ്സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ, പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലിയാണ് രേഖാമൂലമുള്ള കണക്കുകൾ പുറത്തുവിട്ടത്

രാജ്യത്ത് പാചക വാതക സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്സിഡി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലിയാണ് രേഖാമൂലമുള്ള കണക്കുകൾ പുറത്തുവിട്ടത്.

പുതിയ കണക്കുകൾ പ്രകാരം, 2019-20 സാമ്പത്തിക വർഷത്തിൽ പാചക വാതക സബ്സിഡി 24,172 കോടി രൂപയാണ് നൽകിയത്. അതേസമയം, 2021-22 ൽ ഇത് 242 കോടി രൂപയായി വെട്ടിക്കുറച്ചു. കൂടാതെ, 2021-22 കാലയളവിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നൽകിയ സബ്സിഡിയും 242 കോടി രൂപയാണ്. 2019-22 ൽ ഇത് 22,726 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 76 കോടിയാണ് നൽകിയത്.

Also Read: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button