കൊൽക്കത്ത: തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടേതാണെന്ന് വ്യക്തമാക്കി മന്ത്രിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് അർപ്പിത ഇക്കാര്യം വെളിപ്പെടുത്തിയത്. താനുമായി ബന്ധമുള്ള കമ്പനികളിൽ നിക്ഷേപിക്കാനായിരുന്നു, പണം സൂക്ഷിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ പണം വീട്ടിൽ നിന്ന് മാറ്റാനാണ് പദ്ധതിയുണ്ടായിരുന്നതെന്നും എന്നാൽ, ഇ.ഡിയുടെ റെയ്ഡ് തങ്ങളുടെ പദ്ധതി തകർത്തുവെന്നും അർപ്പിത വെളിപ്പെടുത്തി. അർപ്പിത മുഖർജിയും പാർത്ഥ ചാറ്റർജിയും സംയുക്തമായി സ്വത്ത് കൈവശം വച്ചിട്ടുണ്ടെന്നും പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 2012ലാണ് പാർത്ഥ ചാറ്റർജി ഈ വസ്തുക്കൾ വാങ്ങിയതെന്നും ഇ.ഡി കൂട്ടിച്ചേർത്തു.
Post Your Comments