AlappuzhaNattuvarthaLatest NewsKeralaNews

ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാരന് ദാരുണാന്ത്യം

ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ എ​ലു​വ കു​ള​ങ്ങ​ര​വീ​ട്ടി​ൽ ര​വി​നാ​ഥ​ൻ നാ​യ​ർ (56) ആ​ണ് മ​രി​ച്ച​ത്

ഹ​രി​പ്പാ​ട്: ബൈ​ക്കി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാര​ൻ മ​രി​ച്ചു. ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ എ​ലു​വ കു​ള​ങ്ങ​ര​വീ​ട്ടി​ൽ ര​വി​നാ​ഥ​ൻ നാ​യ​ർ (56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 5.30 ന് ​കാ​ഞ്ഞൂ​ർ എ​ല​വ കു​ള​ങ്ങ​ര​യ്യ​ക്കു സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം. ര​വി​നാ​ഥ​ൻ നാ​യ​ർ കാ​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കും​വ​ഴിയാണ് അപകടം നടന്നത്. വ​ട​ക്കു ​നി​ന്നു​ വ​ന്ന ബൈ​ക്ക് ര​വി​നാ​ഥ​ൻ നാ​യ​ർ സ​ഞ്ച​രി​ച്ച സൈ​ക്കി​ളി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മൂന്നാറിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ര​വി​നാ​ഥ​ൻ നാ​യ​രെ ഉടൻ തന്നെ ഹ​രി​പ്പാ​ട് ഗ​വൺമെന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ലാ​കു​മാ​രി, മ​ക്ക​ൾ: ജ്യോ​തി, വി​ഷ്ണു. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button