കോഴിക്കോട് : കേരളത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി കോഴിക്കോടും കൊല്ലത്തും നടക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെയാണ് കോഴിക്കോട് റിക്രൂട്ട്മെന്റ് നടക്കുക. കൊല്ലത്ത് നവംബര്‍ 15 മുതല്‍ 30 വരെയാണ് നടക്കുക.
Read Also: രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന വന്നതോടെ പാകിസ്ഥാന്‍ ഭീതിയില്‍
കൊല്ലത്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് റാലി സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാകും അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നടത്തുക.
ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജിലാണ് റിക്രൂട്ട്മെന്റ് റാലി നടക്കുക. ആഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
Post Your Comments