റിയാദ്: അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനിയ്ക്കും സ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ജീവനക്കാരെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിച്ചാലും ശിക്ഷാ നടപടികളുണ്ടാകും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
Read Also: ഇരുവശത്തും സൂപ്പർ നായികമാർ, ആഡംബരകാർ, ബുള്ളറ്റ് റാലി: പുതുമുഖ നായകന് കൊച്ചിയിൽ വൻ വരവേൽപ്പ്
നിയമലംഘകർക്ക് 10,000 റിയാൽ വരെ പിഴയും അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റ് നിരോധനവും ഏർപ്പെടുത്തും. ഇതിന് പുറമെ, പ്രാദേശിക മാധ്യമങ്ങളിൽ ഇവരുടെ പേരുകൾ സ്വന്തം ചെലവിൽ പരസ്യപ്പെടുത്തുകയും ചെയ്യും. പ്രവാസിയാണെങ്കിൽ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെടും.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർക്ക് ഒരു വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. മക്ക, റിയാദ് മേഖലകളിലെ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുടനീളം 999 എന്ന നമ്പറിലും വിളിച്ച് താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments