KeralaLatest NewsIndia

ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ

വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിനാണ് സസ്‌പെൻഷൻ

ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് നാല് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്യം ടാഗോർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Also read: യുഎസ് സ്പീക്കറുടെ തായ്‌വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന

സഭാസമ്മേളനം കഴിയും വരെയാണ് സസ്പെൻഷൻ കാലാവധി. ലോക്സഭയ്ക്കുള്ളിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ഓം ബിർള ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നും, പകരം ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ചർച്ചയ്ക്ക് അവസരം തരാമെന്നും സ്പീക്കർ അറിയിച്ചു.

എന്നാൽ, പ്ലക്കാർഡുകൾ മാറ്റാൻ എംപിമാർ തയ്യാറായില്ല. ഇതേതുടർന്നാണ് സ്പീക്കർ നാല് എംപിമാരെയും സസ്പെൻഡ് ചെയ്തത്. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button