ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി.
പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജിന്റെ ജാവലിൻ വെള്ളി മെഡൽ ഉറപ്പാക്കിയത്. നേരത്തെ, യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനക്കാരനായിട്ടാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. ഗ്രനാഡയുടെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് സ്വർണ്ണം നേടിയത്. 90.46 ദൂരത്താണ് അദ്ദേഹത്തിന്റെ ജാവലിൻ മാർക്ക് ചെയ്തത്.
Also read: ഒരു കോടി രൂപയുടെ കള്ളനോട്ട് പോലീസ് പിടികൂടി: 6 പേർ അറസ്റ്റിൽ
2003ൽ നടന്ന പാരിസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.
Post Your Comments