UAELatest NewsNewsInternationalGulf

മങ്കിപോക്‌സ്: യുഎഇയിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Read Also: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി

യാത്ര ചെയ്യുമ്പോഴോ ഒത്തുചേരലുകളുടെ ഭാഗമാകുമ്പോഴോ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്വേഷണം, സമ്പർക്കം പരിശോധിക്കൽ, രോഗികളുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ വിഭാഗം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ.

രാജ്യത്തെ പൊതുജനങ്ങളും വിദേശ യാത്ര കഴിഞ്ഞെത്തുന്നവരും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Read Also: കോവിഡ് മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button