KeralaLatest NewsNews

ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ല: ആനി രാജയെ തള്ളി സി.പി.ഐ

കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു.

തിരുവനന്തപുരം: ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എം.എം മണിയുമായുള്ള പ്രശ്നത്തിൽ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ കാനം പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് കാനം മറുപടി നൽകിയില്ല.

‘ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന നേതൃത്വം കത്ത് നൽകിയിട്ടുണ്ട്. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു’- വിമർശനങ്ങൾക്ക് അക്കമിട്ട് കാനം മറുപടി പറഞ്ഞു.

Read Also: രണ്ട് സുപ്രധാന കേസുകൾ സിബിഐയ്ക്ക് കൈമാറി: നിർദ്ദേശം നൽകി മഹാരാഷ്ട്ര സർക്കാർ

അതേസമയം, എന്നാൽ, 42 കാറിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതു മുഖമല്ല, എൽ ഡി എഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യുന്നു തുടങ്ങിയ വിമർശനങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല. മാങ്കോട് രാധാകൃഷ്ണനെ ജില്ല സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button