ഡിഫൈയുടെ ഏറ്റവും പുതിയ ഇയർ ബഡ്സുകൾ വിപണിയിൽ അവതരിപ്പിച്ചു. കിടിലം സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടിഡബ്ല്യുഎസ് ഇയർ ബഡ്സുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഇസഡ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഇയർ ബെഡ്സുകളുടെ പ്രധാന പ്രത്യേകത അതിന്റെ ചാർജിംഗ് കപ്പാസിറ്റി തന്നെയാണ്. 50 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ഇഎൻസി ക്വാഡ് മൈക്കുകൾ നൽകിയതിനാൽ ചുറ്റുപാടുമുള്ള ശബ്ദങ്ങളെ പൂർണമായും ഇല്ലാതാക്കുകയും മികച്ച കോളിംഗ് അനുഭവം തന്നെ നൽകുകയും ചെയ്യും. 13 എംഎം ഡൈനാമിക് ഡ്രൈവറുകൾ ഉള്ളതിനാൽ ബാസ്- ബൂസ്റ്റഡ് ശബ്ദം തന്നെ നൽകും.
Also Read: അക്ഷയ് കുമാറിനെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം
നിലവിൽ, ഓൺലൈൻ മുഖാന്തരമാണ് ഈ ഇയർ ബഡ്സുകൾ വാങ്ങാൻ സാധിക്കുക. 999 രൂപയാണ് ഇതിന്റെ വില.
Post Your Comments