NewsLife StyleHealth & Fitness

മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, ഗുണങ്ങൾ ഇതാണ്

മത്തങ്ങ വിത്തുകളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും

പോഷക സമൃദ്ധമായ സൂപ്പർ ഫുഡുകളിലൊന്നാണ് മത്തങ്ങ വിത്തുകൾ. നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഈ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്തങ്ങ വിത്തുകളുടെ ഗുണഫലങ്ങളെ കുറിച്ച് പരിചയപ്പെടാം.

മൂത്രത്തിൽ കല്ല്, മൂത്രനാളിയിലെ അണുബാധ, മൂത്രാശയ അണുബാധ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഭേദമാക്കാൻ മത്തങ്ങ വിത്തുകൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൂടാതെ, വൻകുടൽ, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കും.

Also Read: അസിഡിറ്റി പ്രശ്നമായി മാറുന്നുണ്ടോ? ഈ കാര്യങ്ങൾ ഒഴിവാക്കാം

മത്തങ്ങ വിത്തുകളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകളുടെ കലവറ കൂടിയാണ് മത്തങ്ങ വിത്തുകൾ. ഉറക്കം ലഭിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ, ട്രിപ്റ്റോഫാൻ, സിങ്ക്, മഗ്നീഷ്യം എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button