ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ചെറുപയർ. ധാരാളം പോഷകങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ല പരിഹാരമാണ് ചെറുപയർ. ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ചെറുപയർ ഉത്തമമാണ്. മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ സഹായിക്കും.
ചെറുപയർ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ചെറുപയർ സഹായിക്കും. ചെറുപയർ കഴിക്കുന്നതിലൂടെ കരൾ സംബന്ധമായ രോഗത്തെ ചെറുത്തു നിർത്താൻ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ച് നിർത്താൻ ചെറുപയറിന് കഴിയും. അതിനാൽ, ചെറുപയർ വേവിച്ച് ഒരു നേരത്തെ ആഹാരം ആക്കുന്നത് പ്രമേഹ രോഗികൾക്ക് ഏറെ ഉത്തമമാണ്.
Post Your Comments