ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള പുതിനയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ താരതമ്യേന കുറവാണ്. പോഷക ഗുണങ്ങൾ അടങ്ങിയ പുതിനയിലയുടെ നേട്ടങ്ങളെ കുറിച്ച് അറിയാം.
വിറ്റാമിൻ സി ധാരാളം അടങ്ങിയ പുതിനയില പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, ദഹന പ്രക്രിയ വേഗത്തിലാക്കാനും പുതിനയില നല്ലതാണ്. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയതിനാൽ ദഹനം വേഗത്തിലാക്കും.
Also Read: മത്തങ്ങ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, ഗുണങ്ങൾ ഇതാണ്
ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. ഓട്സും പുതിനയിലയുടെ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാൻ കഴിയും. കൂടാതെ, പുതിനയില പാദങ്ങളിലെ വിണ്ടു കീറലുകൾ ഇല്ലാതാക്കാനുള്ള ഒറ്റമൂലി കൂടിയാണ്. പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കിവെക്കുന്നത് നല്ലതാണ്.
Post Your Comments