KeralaLatest NewsNewsLife Style

കണ്ണിന്റെ കാഴ്ച്ച വർദ്ധിപ്പിക്കാൻ പാൽ

 

പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് പാൽ. കൊഴുപ്പ് കുറഞ്ഞ പാൽ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ നല്ലതാണ് പാൽ.

ശരീരത്തിന്റെ ഊർജം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കാനും പാൽ സഹായിക്കും. പാൽ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങൾ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും അത് ഏറെ ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

പാലും പാലുൽപ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിർന്നവരിൽ പാൽ കുടിക്കാത്ത ആളുകളേക്കാൾ ഓർമശക്തിയിലും തലച്ചോറിന്റെ പ്രവർത്തന പരീക്ഷകളിലും മികച്ചു നിൽക്കുമെന്നും പഠനം പറയുന്നു.

പാൽ കുടിക്കുന്നവർ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാൽ കുടിക്കുന്നതു തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് പാൽ നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകർച്ചയെ തടയാനും പാൽ സഹായിക്കുന്നു.

പ്രഭാതഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ സജീവമായി നിലനിർത്തുകയും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് പാൽ നൽകുന്നത് കണ്ണുകൾക്ക് നല്ലതാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രിയിൽ ഭക്ഷണത്തിനു ശേഷം കുടിയ്ക്കുന്നത് ഗാഢമായ ഉറക്കം ലഭിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button