നടുറോഡിൽ സിനിമാ താരങ്ങൾ പരസ്പരം മുടി പിടിച്ച് വലിക്കുന്നതും മർദ്ദിക്കുന്നതും കണ്ടപ്പോൾ നാട്ടുകാർക്ക് ആദ്യം കാര്യം മനസിലായില്ല. ഒഡിയ നടൻ ബാബുസൻ മൊഹന്തിയും ഭാര്യയും സഹനടിയായ പ്രകൃതി മിശ്രയും ആണ് മുന്നിൽ കിടന്ന് അടി കൂടുന്നതെന്ന് കണ്ടപ്പോൾ ജനങ്ങൾ കരുതി സിനിമ ഷൂട്ടിംഗ് ആണെന്ന്. എന്നാൽ, പിന്നീട് ആണ് സംഭവം കാര്യമാണെന്ന് മനസിലാകുന്നത്. സഹതാരം ബാബുഷാൻ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യവേ അയാളുടെ ഭാര്യ നടുറോഡിൽ വെച്ച് തടഞ്ഞുവെച്ച് നടിയെ അപമാനിക്കുകയായിരുന്നു.
ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ സംഭവത്തിന് ആണ് പ്രദേശവാസികൾ സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തു. മൊഹന്തിയുടെ ഭാര്യയ്‌ക്കെതിരെ മിശ്ര പരാതി നൽകിയിട്ടുണ്ട്. ഭുവനേശ്വറിലെ ഖരാവേല നഗർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ബാബുസന്റെ ഭാര്യ തൃപ്തി തന്റെ ഭർത്താവിനെ പ്രകൃതി തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു പ്രശ്നം മുഴുവൻ ഉണ്ടാക്കിയത്. നടിയെയും ഭർത്താവിനെയും തൃപ്തി ഒരുമിച്ച് കാറിൽ നിന്നും പിടിച്ചിറക്കി മർദിക്കുന്നത് വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിച്ച പ്രകൃതിയുടെ മുടി വലിക്കാൻ ശ്രമിക്കുന്നതും കാണാം. തന്റെ കുടുംബത്തെ നശിപ്പിക്കുകയാണെന്ന് ആരോപിച്ചു. വീഡിയോ വൈറലായതോടെ തന്റെ ഭാഗം വ്യക്തമാക്കി പ്രകൃതി രംഗത്തെത്തി.
‘എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. നിർഭാഗ്യവശാൽ എന്തു പ്രശ്നമുണ്ടായാലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്‌ഖൽ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവർത്തകനായ ബാബുഷാനും. ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവർത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’– പ്രകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ’ എന്ന താരതത്തിലുള്ള കമന്റുകൾക്ക് നടി മറുപടി നൽകി. കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നായിരുന്നു പ്രകൃതി ഇവരോട് പറഞ്ഞത്.
View this post on Instagram
Post Your Comments