NewsBeauty & StyleLife Style

മഴക്കാലത്ത് മുടിയുടെ മുഷിച്ചിൽ മാറ്റാൻ ഈ ഹെയർ മാസ്ക് പരീക്ഷിക്കാം

ഈർപ്പം കൂടുമ്പോൾ മുടി കൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ തുടങ്ങിയവ കണ്ടുവരാറുണ്ട്

മഴക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടിയിലെ ദുർഗന്ധം. കൂടാതെ, ഈർപ്പം കൂടുമ്പോൾ മുടി കൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ തുടങ്ങിയവ കണ്ടുവരാറുണ്ട്. ഈ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ എളുപ്പത്തിലുള്ള ഹെയർ മാസ്കുകളെ കുറിച്ച് പരിചയപ്പെടാം.

തൈര്, നാരങ്ങ നീര്, കടുകെണ്ണ എന്നിവ നന്നായി മിക്സ് ചെയ്തതിനു ശേഷം 20 മിനിറ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ഇത് ഉണങ്ങി കഴിഞ്ഞാൽ ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകാം. കൂടാതെ, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്.

Also Read: വോഡഫോൺ- ഐഡിയ തലപ്പത്ത് നേതൃമാറ്റം, അക്ഷയ മൂന്ദ്ര പുതിയ സിഇഒ

എണ്ണമയം ഇല്ലാത്ത തലമുടിയുള്ളവർക്ക് രണ്ടു മുട്ടയുടെ മഞ്ഞക്കുരു, മുട്ടയുടെ വെള്ള, നാരങ്ങ നീര്, കുറച്ച് തേൻ തുള്ളി എന്നിവ ചേർത്ത് ഹെയർ മാസ്ക് നിർമ്മിക്കുക. ഇത് തലയിൽ പുരട്ടിയതിനുശേഷം ഉണങ്ങി കഴിഞ്ഞാൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button