ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി കെഎസ്എഫ്ഇ. നിരവധി സമ്മാന പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഭദ്രതാ സ്മാർട്ട് ചിട്ടികളാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. സമ്മാനങ്ങൾക്ക് പുറമേ, നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബംമ്പർ സമ്മാനമായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ്/ വില്ലയാണ് നൽകുക.
ചിട്ടിയുടെ ആദ്യ ലേലത്തിനുശേഷം തിരിച്ചടവ് ശേഷികൾക്കനുസരിച്ച് മതിയായ ജാമ്യത്തിൽ 50 ശതമാനം വരെ ചിട്ടി ലോൺ അനുവദിക്കും. കൂടാതെ, പദ്ധതി കാലയളവിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ആനുകൂല്യവും നൽകുന്നുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് നിലവിലുള്ള പലിശ നിരക്കിൽ രണ്ടു ശതമാനം ഇളവോടെ ചിട്ടിയിൽ അടച്ച തുകയ്ക്ക് തുല്യമായി പരമാവധി 50,000 രൂപ വരെ സിവിഎൽ വായ്പയായി നൽകുന്നതാണ്.
Also Read: എൻഫോഴ്സ്മെന്റ് റെയ്ഡ്: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി
ഏകദേശം 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഈ സ്മാർട്ട് ചിട്ടിയിലൂടെ നൽകുന്നത്. മേഖലാ തലത്തിൽ 70 ഇലക്ട്രിക് കാറുകളോ 12.5 ലക്ഷം രൂപയോ സമ്മാനമായി ലഭിക്കും. കൂടാതെ, 100 ഇലക്ട്രിക് സ്കൂട്ടറുകൾ അല്ലെങ്കിൽ 75,000 രൂപയാണ് സമ്മാനത്തുക.
Post Your Comments