KeralaLatest NewsNewsBusiness

വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഖാദി, വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകും

പ്രകൃതിദത്തമായ ഖാദി നൂലാണ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുക

വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകാനൊരുങ്ങി ഖാദി ഗ്രാമ വ്യവസായ ബോർഡ്. വധൂവരന്മാരുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്ര നിർമ്മാണത്തിനാണ് ഇത്തവണ ഖാദി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വൈവിധ്യവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാലക്കാട് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ശ്രീകൃഷ്ണപുരം ഖാദി സിൽക്സിലാണ് വധൂവരന്മാരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ നെയ്തെടുക്കുന്നത്. പ്രകൃതിദത്തമായ ഖാദി നൂലാണ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുക. വധുവിന് സിൽക്ക് സാരി, സിൽക്ക് മുണ്ടും ഷർട്ടും എന്നിവയാണ് നൽകുക.

Also Read: ജഗദ്ഗുരു ആദിശങ്കരാചാര്യർ രചിച്ച ഭവാനി അഷ്ടകം

ചിങ്ങമാസവും വിവാഹ സീസണും അടുത്തതോടെയാണ് പുതിയ പദ്ധതികൾക്ക് ഖാദി തുടക്കം കുറിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂർ, മലപ്പുറം സ്വദേശികളായ വധൂവരന്മാർക്ക് വസ്ത്രങ്ങൾ നെയ്ത് നൽകിയിരുന്നു. ഇത് ഹിറ്റായതോടെയാണ് ഖാദി വിവാഹ വസ്ത്രങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button