സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കണ്ണുകളുടെ സംരക്ഷണം. കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ കണ്ണുകളുടെ സൗന്ദര്യവും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ കണ്ണിനു ചുറ്റും ഉണ്ടാകുന്ന ചുളിവുകൾ മാറ്റാനുള്ള എളുപ്പവിദ്യകൾ പരിചയപ്പെടാം.
കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറവും ചുളിവും മാറ്റാൻ ഏറെ സഹായിക്കുന്നതാണ് കറ്റാർവാഴ. വരണ്ട ചർമ്മത്തിൽ നിന്നും മോചനം നേടാൻ കണ്ണിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടുന്നത് നല്ലതാണ്.
Also Read: മഴക്കാലത്ത് മുടിയുടെ മുഷിച്ചിൽ മാറ്റാൻ ഈ ഹെയർ മാസ്ക് പരീക്ഷിക്കാം
കണ്ണിന് ചുറ്റുമുള്ള വരണ്ട ചർമ്മം മാറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് ബദാം ഓയിൽ. ചുളിവ് മാറ്റുന്നതിന് പുറമേ, നിരവധി ചർമ്മ രോഗങ്ങളിൽ നിന്ന് പരിഹാരം കാണാനും ബദാം ഓയിൽ സഹായിക്കും. എക്സിമ, സോറിയാസിസ് എന്നിവ കൈകാര്യം ചെയ്യാൻ ബദാം ഓയിൽ മികച്ച ഒറ്റമൂലിയാണ്.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഗ്ലിസറിൻ. ഇത് ഉപയോഗിക്കുന്നതിലൂടെ, ചർമ്മത്തിലെ ജലാംശം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഗ്ലിസറിൻ ഉപയോഗിക്കുന്നത് നല്ലതാണ്.
Post Your Comments