കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറിഞ്ഞ സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ബോംബേറുണ്ടായത്. കാരമ്മൽ കശ്യപ് (23), പെരളം അങ്ങാടി വീട്ടിൽ ഗെനിൽ (25) എന്നിവരാണ് പിടിയിലായത്.
ആർഎസ്എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേർക്ക് കഴിഞ്ഞ 11 ന് പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം. ആക്രമണത്തിൽ കെട്ടിടത്തിന്റെ ഗ്രില്ലുകൾക്കും ജനൽച്ചില്ലുകൾക്കും കേടുപറ്റിയിരുന്നു.
Post Your Comments